ഗാസ: ഗാസ സൈനികരെ വേട്ടയാടാൻ ഇസ്രയേലി ചാരസംഘടനയായ മൊസാദ്, ഡോൾഫിനുകളെ പരിശീലിപ്പിച്ച് കൊലയാളികളാക്കി മാറ്റി കടലിലിറക്കുന്നുവെന്ന ഞെട്ടിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഹമാസ്. ഈ ഡോൾഫിനുകൾ പ്രത്യേകതരം ആയുധം ധരിച്ചിട്ടുണ്ടെന്നും കൊലപാതകം നടത്താൻ മിടുക്കുള്ളവരാണെന്നും അവർ പറഞ്ഞു.
ഹമാസിന്റെ നാവിക വിഭാഗമായ ഫ്രോഗ്മാൻ കമാൻഡോസിനെ വകവരുത്തുകയെന്ന ലക്ഷ്യവുമായാണ് മൊസാദിന്റെ ഈ അത്യാധുനികമായ സമുദ്ര യുദ്ധം. 2015 മുതൽക്കേ ഇത്തരം ഡോൾഫിനുകൾ ഇസ്രയേലി സൈന്യത്തിലുണ്ടെന്നും അറബ് മാധ്യമമായ അൽ ഖുദ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഗാസാ തീരത്ത് വച്ച്, ഇത്തരത്തിലുള്ള ഒരു ഡോൾഫിൻ തങ്ങളുടെ കമാൻഡോകളെ ആക്രമിച്ചുവെന്നും അവർ വെളിപ്പെടുത്തി. എന്നാൽ, ഏത് ഓപ്പറേഷനിൽ ആയിരുന്നു ഇത് സംഭവിച്ചതെന്ന് ഹമാസ് പുറത്തുവിട്ടില്ല.
Killer Zionist dolphins exist, according to a Hamas publication. Abu Hamza explains that a member of Hamas' Frogman unit who was killed by Israel during the May conflict found the killer dolphin. The device the alleged killer dolphin was wearing is shown in the publication. pic.twitter.com/gvAyynO3YT
— Joe Truzman (@JoeTruzman) January 10, 2022
‘കൊലയാളി സയണിസ്റ്റ് ഡോൾഫിനുകൾ’ എന്നറിയപ്പെടുന്ന ഇവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിരോധ വിദഗ്ധനായ ജോ ട്രൂസ്മാൻ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മാരകമായ ആയുധം ധരിച്ച അത്തരത്തിലൊരു ഡോൾഫിനിൽ നിന്നും പിടിച്ചെടുത്ത ഒരു പ്രത്യേക ആയുധവും ട്വിറ്ററിലെ വീഡിയോയിൽ കാണാൻ സാധിക്കും. ഇതെന്താണെന്നോ പ്രവർത്തിക്കുന്ന രീതി എന്താണെന്നോ ഉള്ള വിവരങ്ങൾ ഹമാസ് പുറത്തു വിട്ടിട്ടില്ല.
Post Your Comments