ന്യൂഡൽഹി: ഹൂതി വിമതർ പിടിച്ചെടുത്ത കപ്പലിൽ നിന്നും തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കണമെന്ന നിർദ്ദേശവുമായി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിലെ അംഗമായ ടി.എസ് തിരുമൂർത്തിയാണ് ഈ ആവശ്യം മൂന്നോട്ട് വച്ചത്.വിട്ടയക്കുന്നതു വരെ, കപ്പലിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയുടെ സമ്പൂർണ ഉത്തരവാദിത്വം ഹൂതി വിമതർക്കായിരിക്കുമെന്നും തിരുമൂർത്തി പ്രഖ്യാപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് യു.എ.ഇയുടെ ഉടമസ്ഥതയിലുള്ള റവാബ്ബി എന്ന കപ്പൽ ഹൂതി വിമതർ പിടിച്ചടക്കിയത്. കപ്പലിൽ ജീവനക്കാർ 11 പേരുണ്ട്. ഇതിൽ 7 പേരും ഇന്ത്യൻ പൗരന്മാരാണ്. ഉടമസ്ഥരുമായും റാഞ്ചികളുമായും ബന്ധപ്പെട്ട് മോചനത്തിനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Post Your Comments