![](/wp-content/uploads/2022/01/dd-140.jpg)
തിരുവനന്തപുരം: ശ്രീ ചിത്ര ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ്. എട്ട് ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചു.ശസ്ത്രക്രിയകള്‍ നടത്തുന്നതുള്‍പ്പെടെ വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം ഫാര്‍മസി കോളേജിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോളേജ് അടച്ചിരുന്നു.
Read Also: പാകിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യത്തിന് കാരണം ഇമ്രാൻ സർക്കാർ: വിമർശനവുമായി പ്രതിപക്ഷം
പുതുവത്സര പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്. അധികൃതര്‍ വിലക്കിയിട്ടും പാര്‍ട്ടി നടത്തിയെന്നാണ് ആക്ഷേപം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊവിഡ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണം കാണുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments