ബീജിംഗ്: കോവിഡിനെ പൂർണ്ണമായും ഇല്ലാതാക്കാൻ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി ചൈന. പല പ്രവിശ്യകളിലും കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം കണ്ടെയിനർ മുറികളിൽ തടവിലാക്കിയിരിക്കുകയാണ്. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്പ് മുറികളിലേക്ക് ബസുകളില്‍ ആളുകളെ കൊണ്ടു വരുന്നതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു.
ഒരു അപ്പാര്‍ട്ട്മെന്റിലെ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ അവിടെയുള്ള മുഴുവന്‍ താമസക്കാരെയും ഫ്ലാറ്റുകളില്‍ നിന്നും പുറത്തിറങ്ങാനാകാത്ത നിലയില്‍ അടച്ചിടുന്നുണ്ട്. എപ്പോഴും വീടുകളില്‍ അടച്ചിടപ്പെടാമെന്ന സ്ഥിതിയുള്ളതിനാല്‍ സാധനങ്ങള്‍ വാങ്ങി കൂട്ടുന്ന പ്രവണതയും വ്യാപകമാണ്. അപ്രതീക്ഷിതമായി വീടുകളില്‍ തടവിലാക്കപ്പെടുന്നതിനാൽ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ പലരും പട്ടിണി കിടക്കുന്നുണ്ട്.
പൂര്‍ണമായും കോവിഡ് രഹിതമാകുക എന്നതാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. രണ്ട് കോടിയോളം ആളുകള്‍ വീടുകളിലും മറ്റുമായി തടവിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് സ്ഥിരീകരിച്ച പതിനായിരങ്ങള്‍ ഇരുമ്പ് മുറികളിൽ തടവിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments