സിയോള്‍: ഹൈപ്പര്‍സോണിക് മിസൈല്‍ അവസാന ഘട്ട പരീക്ഷണവും വന്‍വിജയമെന്ന അവകാശവുമായി ഉത്തര കൊറിയ. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നാണ് ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണ വിവരം പുറത്തുവിട്ടത്. രാജ്യത്തിന്റെ സുരക്ഷയില്‍ തന്ത്രപരമായ വിജയമെന്നാണ് കിം മിസൈല്‍ പരീക്ഷണ വിജയത്തെ വിശേഷിപ്പിച്ചത്.
Read Also : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വര്‍ഗവാതില്‍ ഏകാദശി ആഘോഷം നാളെ
‘അത്യാധുനികമായ സാങ്കേതിക വിദ്യയാണ് പുതിയ മിസൈലിന്റെ പ്രത്യേകത. വേഗതയുടെ ഏറ്റവും പുതിയ മുഖമാണ് ഹൈപ്പര്‍സോണിക്. അതിന്റെ അവസാന പരീക്ഷണവും ലക്ഷ്യം ഭേദിച്ചിരിക്കുന്നു. എല്ലാ സാങ്കേതിക സംവിധാനങ്ങളും കൃത്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്’ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
തൊടുത്ത മിസൈല്‍ വായുവില്‍ നീങ്ങുന്നതും, ലക്ഷ്യം കണ്ടെത്തുന്നതും ഭേദിക്കുന്നതുമാണ് പരീക്ഷിച്ചത്. ജലത്തിനടിയില്‍ നിന്നും തൊടുത്ത് മുകളിലെത്തി 1000 കിലോമീറ്റര്‍ ദൂരം താണ്ടുന്നതാണ് കൊറിയയുടെ പുതിയ ഹൈപ്പര്‍ സോണിക് മിസൈല്‍. കൊറിയന്‍ ഭരണാധികാരി നേരിട്ട് മിസൈല്‍ പരീക്ഷണം കാണാനെത്തി. 2020 മാര്‍ച്ചിലും കിം മിസൈല്‍ പരീക്ഷണം നേരിട്ട് കണ്ടിരുന്നു. ഇത്തവണ കിംമ്മിന്റെ സഹോദരി കിം യോ ജോംഗും സന്നിഹിതയായിരുന്നു.
Post Your Comments