അമൃത്സർ: പഞ്ചാബിലെ പാക് അതിർത്തി പ്രദേശത്ത് നിന്നും ആയുധങ്ങളും ലഹരി മരുന്നും കണ്ടെടുത്ത് ബിഎസ്എഫ്. ഫിറോസ്പൂർ, മൂന്നിടങ്ങളിലായി നടന്ന പരിശോധനയിൽ അമൃത്സർ സെക്ടറിൽ നിന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ആയുധങ്ങളും ഹെറോയിനും കണ്ടെടുത്തത്.
വ്യാഴാഴ്ച പുലർച്ചെ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഫിറോസ്പൂരിൽ നടത്തിയ പരിശോധനയിൽ ആറ് പാക്കറ്റുകളിലായി സൂക്ഷിച്ച ഹെറോയിൻ കണ്ടെത്തി. ഇതിനോടൊപ്പം ഒരു പിസ്റ്റലും മാഗസീനും 50 തിരകളും കണ്ടെടുത്തിരുന്നു.
വീട്ടിലിരുന്ന് സ്ഥിരമായി മദ്യപാനം: അമ്മ വിലക്കിയതിലുള്ള വിരോധത്താൽ മകൻ വീടിനു തീവെച്ചു
ഇതിന് കിലോമീറ്ററുകൾ മാറി നടത്തിയ പരിശോധനയിൽ ഒരു കിലോ തൂക്കമുള്ള ഹെറോയിൻ ബിഎസ്എഫ് കണ്ടെത്തി. മൂന്നാമത്തെ പരിശോധന നടന്ന അമൃത്സർ സെക്ടറിൽ നിന്നും ഒരു പിസ്റ്റൽ, മാഗസീൻ, അഞ്ച് തിരകൾ എന്നിവയും പിടിച്ചെടുത്തു.
Post Your Comments