Latest NewsInternational

കസാഖ്സ്ഥാൻ കലാപത്തിന് പിറകിൽ വിദേശ തീവ്രവാദികൾ : റിപ്പോർട്ട്

അൽമാട്ടി : കസാഖ്സ്ഥാനിൽ ദിവസങ്ങളായി നടക്കുന്ന കലാപത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് വിദേശ തീവ്രവാദികളെന്ന് റിപ്പോർട്ട്. ആയുധധാരികളായ കലാപകാരികളെ നയിക്കുന്നത് വിദേശികളായ ഭീകരരാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കനേഡിയൻ ബുദ്ധിജീവി സംഘടനയായ ഇന്റർനാഷണൽ ഫോറം ഫോർ റൈറ്റ്സ് & സെക്യൂരിറ്റിയാണ് ഈ അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടത്. ഇന്ധന വില വർദ്ധനവിനെ പേരിൽ എന്ന വ്യാജേന നടമാടിക്കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപത്തിന് പിറകിലെ ബുദ്ധി,വിദേശികളായ ഭീകരന്മാരുടെയാണ് എന്നാണ് ഇവരുടെ അന്വേഷണങ്ങൾ തെളിയിക്കുന്നത്.

ഈ വർഷം ജനുവരി രണ്ടാം തീയതി മുതൽ തുടങ്ങിയ പ്രക്ഷോഭങ്ങൾ, പൊടുന്നനെ രൂപം മാറി പൊലീസുകാരെ ആക്രമിക്കുന്ന നിലയിലെത്തി. ഇരുപതോളം സൈനികരും നിയമപാലകരും ക്രൂരമായി കൊല്ലപ്പെട്ടതോടെ കസാക്കിസ്ഥാൻ ഭരണകൂടം കലാപം അടിച്ചമർത്താൻ നിർബന്ധിതരായി. ഇതിനിടെ, റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളുടെ സേനയും എത്തിച്ചേർന്നതോടെ കസാക്കിസ്ഥാൻ കലാപം പൂർണമായും സർക്കാരിന്റെ പിടിയിലമർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button