![](/wp-content/uploads/2022/01/cpm-2.jpg)
തിരുവനന്തപുരം : ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. പാറശ്ശാലയിലാണ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മെഗാ തിരുവാതിര അരങ്ങേറിയത്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികൾ ഓൺലൈനാക്കണം, പൊതുയോഗങ്ങൾ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് സമൂഹതിരുവാതിര സംഘടിപ്പിച്ച് സിപിഎം ജില്ലാ സമ്മേളനത്തിന് തയ്യാറെടുത്തത്.
Read Also : മംഗലാപുരത്തെ ഫാക്ടറിയിൽ വാതകചോർച്ച : 20 ജോലിക്കാർ ആശുപത്രിയിൽ
പാറശ്ശാല ഏരിയാ കമ്മിറ്റിയിലെ 501 സ്ത്രീകളാണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേർ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കാഴ്ചക്കാരായി എത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പോലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.
അതേസമയം, മറ്റ് സംസ്ഥാനങ്ങൾ രാത്രികാല വാരാന്ത്യ നിയന്ത്രണങ്ങളിലേക്ക് കടന്ന സാഹചര്യത്തിലും സിപിഎം സമ്മേളനങ്ങൾ കാരണമാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കാത്തത് എന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്. നിയന്ത്രണങ്ങൾ പാർട്ടി സമ്മേളനങ്ങൾക്കും ബാധകമാണെന്ന് ആരോഗ്യമന്ത്രി പറയുന്നുണ്ടെങ്കിലും യാതൊരു വിധ ഇടപെടലും ഇതിനെതിരെ ഉണ്ടാകുന്നില്ല.
Post Your Comments