ThiruvananthapuramLatest NewsKeralaNattuvarthaNews

വൈഫ് സ്വാപ്പിംഗ്: സംസ്കാരസമ്പന്നമായ സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ

തിരുവനന്തപുരം: ഭാര്യമാരെ പങ്കുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സംഭവം ഗൗരവമേറിയ വിഷയമാണെന്നും കേരളത്തിൽ മാത്രമല്ല രാജ്യത്തുതന്നെ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് പുറത്തുവന്നിരിക്കുന്നതെന്നും പി സതീദേവി വ്യക്തമാക്കി. സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള സംഭവങ്ങളാണ് നടക്കുന്നതെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.

അതേസമയം നടിക്കെതിരായ ആക്രമണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണമെന്നും സാക്ഷികളുടെ കൂറുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും സതീദേവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button