അബുദാബി: കോവിഡ് വാക്‌സിൻ ഡോസ് സ്വീകരിക്കാത്ത സ്വദേശികൾക്ക് വിദേശ യാത്രാ വിലക്ക് ഏർപ്പെടുത്തി യുഎഇ. തിങ്കളാഴ്ച്ച മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. കോവിഡ് വാക്‌സിനും ബൂസ്റ്റർ ഡോസും എടുത്തവർക്കു മാത്രമാണ് ഇനി മുതൽ വിദേശ യാത്രയ്ക്ക് അനുമതി നൽകുക.
വാക്‌സിൻ എടുക്കുന്നതിൽ നിന്ന് ഇളവു ലഭിച്ചവർക്കും വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു പോകുന്നവർക്കും ഈ നിബന്ധനയിൽ ഇളവ് നൽകിയിട്ടുണ്ട്. ഇത്തരക്കാർ ഇക്കാര്യം ബോധ്യപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments