അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി പഞ്ചാബിലെ സിഖ് സമൂഹം. അമൃത്സറിലെ പ്രധാനപ്പെട്ട സംഘടനയായ ദംദാമി തക്സലാണ് പ്രധാനമന്ത്രിയെ പുകഴ്ത്തി അഭിപ്രായം രേഖപ്പെടുത്തിയത്.
പത്താമത്തെ സിഖ് ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളായ സൊറാവർ സിങ്ങും ഫത്തേ സിംഗും മുസ്ലിം ഭരണാധികാരിയായ ഔറംഗസേബിനാൽ അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. മതം മാറാൻ വിസമ്മതിച്ച ഇരുവരെയും ജീവനോടെ നിർത്തി ചുറ്റും മതിൽ കെട്ടി അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. മതം മാറാൻ വിസമ്മതിച്ച ഇരുവതിനുള്ളിൽ അടക്കം ചെയ്യുകയായിരുന്നു. ഇവർ രക്തസാക്ഷികളായ ഡിസംബർ 26, ‘വീർ ബാൽദിവസ്’ ആയി ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.
ഗുരു ഗോവിന്ദ് സിംഹന്റെ ജന്മദിനമായ ഡിസംബർ 22 നാണ് പ്രധാനമന്ത്രി ഇപ്രകാരം ആഹ്വാനം ചെയ്തത്. നരേന്ദ്രമോദി ചെയ്തത്, ഇതുവരെ മറ്റൊരു പ്രധാനമന്ത്രിയും സിഖ് സമൂഹത്തിന് ചെയ്തു തരാത്തതാണെന്ന് ദംദാമി തക്സൽ ചൂണ്ടിക്കാട്ടി. സിക്കുകാരുടെ മതപഠന സ്കൂളും, തീവ്രസിഖ് സംഘടനയുമാണ് ദംദാമി തക്സൽ.
Post Your Comments