Latest NewsIndia

രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് കോൺഗ്രസിന്റെ വിശദീകരണം: വന്നയുടൻ തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായെന്നും വാദം

രാജ്യത്ത് നിർണായക സംഭവങ്ങൾ നടക്കുമ്പോൾ രാഹുലിന്റെ വിദേശ സന്ദർശനമാണ് ബിജെപി ചോദ്യം ചെയ്തത്.

ന്യൂഡൽഹി: വിദേശത്ത് ടൂർ പോയ വയനാട് എംപി രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് കോൺഗ്രസ്. തിരിച്ചെത്തിയതിന് പിന്നാലെ രാഹുൽ പാർട്ടി പ്രവർത്തനത്തിൽ വ്യാപൃതനായെന്നും ഗോവയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ അദ്ദേഹം പങ്കെടുത്തുവെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഗോവയിലെ മുതിർന്ന എഐസിസി നിരീക്ഷകൻ പി. ചിദംബരം എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെയാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം രാഹുൽ വിലയിരുത്തിയത്.

ഫെബ്രുവരി 14 നാണ് ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ്.ഡിസംബർ അവസാന വാരമാണ് രാഹുൽ വിദേശത്തേക്ക് പോയത്. രാഹുലിന്റെ വിദേശ സന്ദർശനം കോൺഗ്രസിനെതിരെ ബിജെപി ആയുധമാക്കിയിരുന്നു. രാജ്യത്ത് നിർണായക സംഭവങ്ങൾ നടക്കുമ്പോൾ രാഹുലിന്റെ വിദേശ സന്ദർശനമാണ് ബിജെപി ചോദ്യം ചെയ്തത്. പഞ്ചാബിൽ പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ച നേരിട്ടത് ഉൾപ്പെടെയുളള സംഭവങ്ങളായിരുന്നു ബിജെപി ഉയർത്തിക്കാട്ടിയത്.

അതേസമയം വിദേശത്ത് പോയത് വ്യക്തിപരമായ കാര്യത്തിനാണെന്നാണ് വിശദീകരണം. ഞായറാഴ്ച രാത്രിയാണ് രാഹുൽ ഇന്ത്യയിലെത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ രാഹുലിന്റെ വിദേശ സന്ദർശനം രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button