Latest NewsNews

മകളുടെ വായില്‍ ചുട്ടുപഴുത്ത സ്പൂണ്‍ വെച്ച് കൊലപ്പെടുത്തി: അമ്മയും ബന്ധുവും കസ്റ്റഡിയിൽ

ചെന്നൈ : തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ മകളെ അമ്മയും ബന്ധുവും ചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. മൂന്നാം ക്ലാസുകാരി മഹാലക്ഷ്മി(10)യാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ അമ്മയെയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്‌ച്ചയാണ് സംഭവം നടന്നത്. വീടിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും 70 രൂപ കാണാതായിരുന്നു. പലഹാരം വാങ്ങുന്നതിനായി കുട്ടിയാണ് പണം മോഷ്ടിച്ചതെന്ന് ബന്ധു കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു. ഇതിൽ പ്രകോപിതയായ മണിമേഘല സ്പൂൺ അടുപ്പിൽ വെച്ച് ചുട്ടുപഴുപ്പിച്ച് കുട്ടിയുടെ വായിലും തുടയിലും വെയ്‌ക്കുകയായിരുന്നു.

Read Also  : ‘തല താഴ്ത്തി ജീവിക്കാൻ എനിക്ക് മനസ്സില്ല’: എല്ലാവരെയും തുല്യമായി കാണുന്ന കിനാശ്ശേരി ആണെന്റെ സ്വപ്നമെന്ന് ബിന്ദു അമ്മിണി

പൊള്ളിച്ചതിന് പുറമെ അടുപ്പിൽ ഉണക്കമുളകിട്ട് പുക ശ്വസിപ്പിച്ചു. ഇതോടെ കുട്ടി അവശയാവുകയായിരുന്നു. സമീപത്തെ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി നൽകിയെങ്കിലും ആരോഗ്യ നില വഷളായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പ്രദേശവാസികൾ ഇക്കാര്യം ശിശു സംരക്ഷണ വകുപ്പിനെ അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇവരുടെ വീട്ടിലെത്തിയതോടെയാണ് അമ്മയുടെ ക്രൂരത പുറംലോകം അറിയുന്നത്. സംഭവത്തിൽ അരുമ്പാവൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button