പാലാ: പണയംവെച്ച സ്വർണത്തിൽ തിരിമറി നടത്തി 1.46 കോടി തട്ടിയെടുത്ത കേസിൽ പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ അറസ്റ്റിൽ. പാലാ തീക്കോയി വേലത്തുശ്ശേരി നിരപ്പേൽ വീട്ടിൽ നോബിയാണ് (25) അറസ്റ്റിലായത്. പാലാ ഹൗസ് ഓഫിസർ കെ.പി. ടോംസൺ ആണ് അറസ്റ്റ് ചെയ്തത്.
നോബി മാസങ്ങളായി തട്ടിപ്പ് നടത്തുകയായിരുന്നു. ഇവിടെ എത്തിയിരുന്ന സ്വർണ ഉരുപ്പടികൾ തിരിമറി നടത്തി പണയം വെച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പാലായിലെ കെ.പി.ബി നിധി ലിമിറ്റഡിൽ പണയം വെച്ചിരുന്ന സ്വർണത്തിന്റെ വിലയിൽ ക്രമക്കേട് നടത്തിയാണ് ഇയാൾ പണം തട്ടിച്ചിരുന്നത്.
Read Also : ധീരജിന്റെ കൊലപാതകം: ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല, സംഭവത്തിൽ വ്യക്തത വരുത്തണമെന്ന് ഷാഫി പറമ്പില്‍
സ്ഥാപനത്തിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പുകൾ പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ സ്ഥാപന അധികൃതർ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത നോബിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments