Latest NewsNewsInternational

അമ്പതു വര്ഷങ്ങളായി കത്തുന്ന ‘നരകവാതില്‍’ എന്നന്നേക്കുമായി അണയ്ക്കാന്‍ തീരുമാനം

പ്രകൃതിവാതകം വ്യാപിച്ച്‌ അന്തരീക്ഷത്തില്‍ നിറയുന്നതു തടയാനായി ഇവര്‍ കുഴിക്കു തീയിട്ടു

അഷ്ഗാബത്ത്: പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ദര്‍വാസ ഗ്യാസ് ക്രേറ്റര്‍ ഇനി ഉണ്ടാകില്ല. നരകവാതില്‍ എന്നറിയപ്പെടുന്ന ദര്‍വാസ ഗ്യാസ് ക്രേറ്റര്‍ എന്നന്നേക്കുമായി അണയ്ക്കാന്‍ തുര്‍ക്ക്മെനിസ്ഥാന്റെ തീരുമാനം. 60 മീറ്റര്‍ വീതിയും 20 മീറ്റര്‍ താഴ്ചയുമുള്ള ഈ കുഴി അമ്പതോളം വര്‍ഷങ്ങളായി ഏതുനേരവും കത്തിക്കൊണ്ടിരിക്കുകയാണ്.

പ്രകൃതി, പരിസര നാശങ്ങള്‍ കണക്കിലെടുത്താണ് ദര്‍വാസ ഗ്യാസ് ക്രേറ്റര്‍ എന്നന്നേക്കുമായി അണയ്ക്കാന്‍ പ്രസിഡന്റായ ഗുര്‍ബാംഗുലി ബെര്‍ദിമുഖമെദോവ്‌ തീരുമാനിച്ചത്. പതിറ്റാണ്ടുകളായി അണയാതെ കത്തുന്ന ഇതിനു ചുറ്റുവട്ടത്ത് ജീവിക്കുന്ന ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അതാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

read also: മതങ്ങളെ മാത്രമല്ല കൊലപാതകങ്ങൾ പ്രധാന കലാപരിപാടിയാക്കിയെടുത്ത കാലാഹരണപ്പെട്ട രാഷ്ട്രിയ പാർട്ടികളെയും തിരുത്തേണ്ടതുണ്ട്

1971 -ല്‍ സോവിയറ്റ് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം ഖനനം നടത്തുന്നതിനിടെ പ്രകൃതിവാതകം നിറഞ്ഞ ഒരു ​ഗര്‍ത്തം കണ്ടെത്തി. പ്രകൃതിവാതകം വ്യാപിച്ച്‌ അന്തരീക്ഷത്തില്‍ നിറയുന്നതു തടയാനായി ഇവര്‍ കുഴിക്കു തീയിട്ടു. പിന്നീട് ഇത് അണയുമെന്ന വിശ്വാസത്തിലായിരുന്നു ഈ പ്രവൃത്തി. എന്നാല്‍ കഴിഞ്ഞ അമ്പതു വര്ഷങ്ങളായി ഇത് കത്തുകയാണ്.

shortlink

Post Your Comments


Back to top button