Latest NewsNewsLife Style

വാഴപ്പിണ്ടിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ..!

ആരോഗ്യപരമായി ഒരുപാട് ഗുണങ്ങളുള്ളതാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി ജ്യൂസായും തോരനായും കറിയായും കഴിക്കാറുണ്ടെങ്കിലും ജ്യൂസായി കഴിക്കുന്നതാണ് ഗുണങ്ങൾ ഏറെയുള്ളത്. ഒരുപാട് നാരുകൾ അടങ്ങിയതാണ് വാഴപ്പിണ്ടി. ഇത് കഴിക്കുന്നത് ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാൻ സഹായിക്കുന്നു.

➤ മൂത്രത്തിൽ കല്ല്, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്കുള്ള നാട്ടു മരുന്നായി വാഴപ്പിണ്ടി ജ്യൂസ് ഉപയോഗിക്കാറുണ്ട്.

➤ ഇരുമ്പ്, വിറ്റാമിൻ ബി6 എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും വാഴപ്പിണ്ടി നല്ലതാണ്.

➤ വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നു.

Read Also:- ആരോഗ്യത്തിനായി പ്രാതല്‍ ഒമ്പത് മണിക്കു മുമ്പ് കഴിക്കാം..!

➤ അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിൽ, വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവയിൽ നിന്ന് ആശ്വാസമേകാൻ വാഴപ്പിണ്ടി ജ്യൂസ് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button