തിരുവനന്തപുരം : സില്‍വര്‍ ലൈനിനു വേണ്ടത് ലക്ഷക്കണക്കിന് ടണ്‍ കരിങ്കല്ലുകള്‍. എന്നാല്‍ ഇത്രയും കരിങ്കല്ലുകള്‍ കേരളത്തിലെ ക്വാറികളില്‍ നിന്നും ലഭിക്കില്ലെന്നുറപ്പായി. വിഴിഞ്ഞം തുറമുഖത്തിന്റെ 3.1 കിലോമീറ്റര്‍ പുലിമുട്ട് നിര്‍മാണത്തിനു മാത്രം 75 ലക്ഷം ടണ്‍ കരിങ്കല്ല് ഉപയോഗിക്കുമ്പോഴാണ് 529.45 കിലോമീറ്ററുള്ള സില്‍വര്‍ ലൈന് ആവശ്യമായ കരിങ്കല്ലിനെച്ചൊല്ലിയുള്ള ആശങ്ക ഉയരുന്നത്.
തിട്ടകളിലും പാലങ്ങളിലും ടണലുകളിലും വയാഡക്റ്റുകളിലും ഉയരുന്ന സില്‍വര്‍ ലൈന് എത്ര ലക്ഷം ടണ്‍ കരിങ്കല്ല് വേണ്ടിവരുമെന്ന് കൃത്യമായ സൂചനകള്‍ ഇല്ലെങ്കിലും 529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്കുള്ള കരിങ്കല്ല് കേരളത്തിലുണ്ടാകില്ലെന്നതാണ് ഇപ്പോഴത്തെ ആശങ്ക.
കേരളത്തില്‍ നിന്ന് കരിങ്കല്ല് ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നാകും കരിങ്കല്ല് ഉള്‍പ്പെടെയുള്ള ക്വാറിയുല്‍പന്നങ്ങളെത്തിക്കുകയെന്നാണ് സില്‍വര്‍ലൈന്‍ പദ്ധതി മാനേജര്‍ വിശദീകരിക്കുന്നത്.
Post Your Comments