COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് നാലായിരത്തിലധികം കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,778 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 893 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ധീരജ് വധം: യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖിൽ കുറ്റം സമ്മതിച്ചു, 5 പേർ കൂടി കസ്റ്റഡിയിൽ

5,83,531 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,47,507 പേർ രോഗമുക്തി നേടി. 8,895 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 154 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 52,822,315 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: മതങ്ങളെ മാത്രമല്ല കൊലപാതകങ്ങൾ പ്രധാന കലാപരിപാടിയാക്കിയെടുത്ത കാലാഹരണപ്പെട്ട രാഷ്ട്രിയ പാർട്ടികളെയും തിരുത്തേണ്ടതുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button