ഇടുക്കി: ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടപ്പന വെള്ളിലാംകണ്ടം സ്വദേശി താന്നിയില്‍ ഷെയ്സ് പോളിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കട്ടപ്പന പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം നടന്നത്.
ഭാര്യയ്ക്കൊപ്പം പോലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ഷെയ്സിന് കഴുത്തില്‍ വെട്ടേറ്റത്. ഉടന്‍തന്നെ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Also : അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിൽ വിവിധ തസ്തികയിൽ ഒഴിവ്: ജനുവരി 31 വരെ അപേക്ഷിക്കാം
2018-ലാണ് ഷെയ്സ്പോള്‍ പ്രതിയായ പീഡിനക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ വിചാരണ കോടതിയിൽ നടന്നുവരുന്നതിനിടെയാണ് സംഭവം. വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments