
കോഴിക്കോട്: കോണ്‍ഗ്രസിന്റെ സമീപനം ബി ജെ പിയെ നേരിടാന്‍ പറ്റുന്നതല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് അദ്ദേഹം പറഞ്ഞു. സി പി എം കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍: ഒരു മാസം മുമ്പായിരുന്നു വിവാഹം
ഇന്ത്യയിലെ ബൂര്‍ഷ്വാ വര്‍ഗത്തിന് വേണ്ടി നിലകൊള്ളുന്ന രണ്ട് പാര്‍ട്ടികളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സമീപനം ബി ജെ പിയെ നേരിടാന്‍ പറ്റുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഹിന്ദുകള്‍ ഭരിക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
സി പി എം ഒരു മതത്തിനും എതിരല്ലെന്നും എന്നാല്‍ മുസ്ലീം ജനവിഭാഗത്തെ സി പി എമ്മില്‍ നിന്ന് അകറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആ ശ്രമം വിലപ്പോകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments