Latest NewsKeralaNews

എന്തൊക്കെ നിയന്ത്രണങ്ങൾ വരും?: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തന നിയന്ത്രണം ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പങ്കെടുക്കും.

യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും, പ്രതിരോധ നടപടികളെക്കുറിച്ചും വിദഗ്ദ്ധ സമിതിയുടെ നിർദേശം തേടും. വാരാന്ത്യ, രാത്രികാല കർഫ്യൂവും ഏർപ്പെടുത്തുന്നതിന് കുറിച്ചും ചർച്ച ചെയ്യും.

Read Also  :  ‘യോഗമില്ലമ്മിണിയേ ലൈംലൈറ്റിൽ നില്ക്കാൻ, പായ മടക്കിക്കോളി’: ബിന്ദു നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നു, അഞ്‍ജു പാർവതി

അതേസമയം, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അടച്ചിട്ട മുറികളിൽ പരമാവധി 75 പേർ, തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർ എന്നിങ്ങനെ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button