Latest NewsCricketNewsSports

ചരിത്ര വിജയത്തിന് മറുപടി: ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡ് ശക്തമായ നിലയിൽ

ഹാഗ്ലി ഓവലില്‍: ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ബംഗ്ലാദേശിന് തകർപ്പൻ മറുപടിയുമായി ന്യൂസിലാന്‍ഡ്. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് ഒന്നാം ദിനം ഒന്നിന് 346 എന്ന അതിശക്തമായ നിലയിലാണ്. ഡബിള്‍ സെഞ്ച്വറിയോടടുത്ത് നായകന്‍ ടോം ലാഥമും സെഞ്ച്വറിയോടടുത്ത് ഡെവണ്‍ കോണ്‍വെയുമാണ് ക്രീസില്‍.

ലാഥം 278 ബോളില്‍ 28 ഫോറുകളുടെ അകമ്പടിയില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. കോണ്‍വെ 148 ബോളില്‍ 10 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 99 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ദ്ധ സെഞ്ച്വറി നേടിയ വില്‍ യംഗിന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. 114 ബോള്‍ നേടിട്ട താരം 5 ഫോറുകളുടെ അകമ്പടിയില്‍ 54 റണ്‍സെടുത്തു. ഷോറിഫുള് ഇസ്ലാമിനാണ് വിക്കറ്റ്.

Read Also:- ഉപ്പ് തുറന്നുവയ്ക്കരുത്…

ആദ്യ ടെസ്റ്റില്‍ കിവീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ് ചരിത്ര വിജയം നേടിയിരുന്നു. ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ വെച്ച് തന്നെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നേടിയത്.

shortlink

Post Your Comments


Back to top button