ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം വനിതകളെ ഓണ്‍ലൈന്‍ ലേലത്തിന് വച്ചിരുന്ന സുള്ളി ഡീല്‍സ് ആപ്പിന്‍റെ മുഖ്യ സൂത്രധാരനെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ബിസിഐ വിദ്യാര്‍ഥിയായ ഓംകാരേശ്വര്‍ ഠാക്കൂറാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് പിടിയിലായത്. 2021 ജൂലൈയില്‍ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ സുള്ളി ഡീല്‍സ് ആപ്പുണ്ടാക്കിയത് ഓംകാരേശ്വറാണെന്ന് പൊലീസ് അറിയിച്ചു.
Read Also: നഷ്ടപരിഹാരം കൊണ്ട് സമരത്തെ അടിച്ചമർത്താൻ നോക്കണ്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ കെ രമ
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും പ്രതി വെളിപ്പെടുത്തി. നേരത്തെ ബുള്ളി ബായ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നീരജ് ബിഷ്ണോയ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓംകാരേശ്വറിനെ പിടികൂടാനായത്. സുള്ളി ഡീല്‍സ് കേസിലെ ആദ്യ അറസ്റ്റ് കൂടിയാണിത്.
Post Your Comments