കരിപ്പൂര്‍: വിമാനത്താവളത്തില്‍ നിന്ന് വിദേശ എയര്‍ ലൈനുകള്‍ പ്രീമിയം സര്‍വീസുകള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നു. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിലുള്ള അനിശ്ചിതത്വമാണ് പ്രീമിയം സര്‍വീസില്‍ നിന്നും പിന്‍വാങ്ങാന്‍ കാരണം. വിമാനത്താവളത്തിന്റെ വരുമാനത്തെയടക്കം ഇത് സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
സൗദി എയര്‍, എമിറേറ്റ്‌സ്, ഒമാന്‍ എയര്‍ തുടങ്ങിയ വിമാനകമ്പനികളാണ് കരിപ്പൂരിലേക്കുള്ള പ്രീമിയം സര്‍വീസുകള്‍ ഉപേക്ഷിച്ചത്. ശ്രീലങ്കന്‍ എയര്‍ നേരത്തെ തന്നെ പ്രീമിയം സര്‍വീസ് കോഴിക്കോട് നിന്നും പിന്‍വലിച്ചിരുന്നു. ഇവയെല്ലാം പൂര്‍ണമായും ബഡ്ജറ്റ് എയര്‍ലൈന്‍ സര്‍വീസിലേക്ക് വഴി മാറിയിരിക്കുകയാണ്. ബഡ്ജറ്റ് സര്‍വീസുകള്‍ക്കായി ചെറിയ വിമാനങ്ങളാണ് കമ്പനികള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. പ്രീമിയം സര്‍വീസുകളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ബഡ്ജറ്റ് സര്‍വീസുകളില്‍ ഉണ്ടാവില്ല.
Read Also: ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ
വന്‍ കിട കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് പലപ്പോളും പ്രീമിയം എയര്‍ ടിക്കറ്റുകള്‍ ആണ് എടുത്തു നല്‍കാറ്. കേരളത്തിലെത്തുന്ന വിദേശികളില്‍ പലരും ആശ്രയിക്കുന്നതും പ്രീമിയം എയര്‍ലൈനുകളെ ആണ്. ഇവരെല്ലാം യാത്രക്കായി മറ്റു വിമാനത്താവളങ്ങളെയാകും ഇനി ആശ്രയിക്കുക. പ്രീമിയം സര്‍വീസുകള്‍ നിര്‍ത്തുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Post Your Comments