ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ മദ്യവ്യാപാരിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കോടികള്‍. ദമോഹ് ജില്ലയിലെ വ്യാപാരിയായ ശങ്കര്‍ റായുടെ വീട്ടിലായിരുന്നു ഇൻകം ടാക്സ് വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു റെയ്ഡ് നടന്നത്. റെയ്ഡിൽ എട്ട് കോടിയോളം രൂപ കണ്ടെടുത്തു. മൂന്ന് കിലോ സ്വർണവും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.
Also Read:ബ്രസീലിൽ വെള്ളച്ചാട്ടത്തിന് സമീപത്തെ മലയിടിഞ്ഞു : ഏഴു മരണം, വീഡിയോ കാണാം
വീട്ടിലെ വാട്ടർ ടാങ്കിനുള്ളിലും അതിവിദഗ്ധമായിട്ടായിരുന്നു ഇയാൾ പണം ഒളിപ്പിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ പണം ഉണക്കിയെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പണത്തിനുപുറമെ മൂന്ന് കിലോയുള്ള അഞ്ച് കോടി രൂപയുടെ മൂല്യം വരുന്ന ആഭരണങ്ങളും കണ്ടെത്തി. ടാങ്കിലെ ബാഗില്‍ നിന്ന് ഒരു കോടി രൂപയും വീട്ടിലെ മറ്റ് ഇടങ്ങളിലായി ബാക്കി പണവും കണ്ടെത്തി. കിടപ്പുമുറിയിലെ അലമാരയ്ക്ക് ഉള്ളിൽ മറ്റൊരു അറ ഉണ്ടാക്കിയാണ് കുറച്ച് പണം സൂക്ഷിച്ചിരുന്നത്. അടുക്കളയിൽ നിന്ന് പോലും സ്വർണവും പണവും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
39 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവിലാണ് പണവും ആഭരണങ്ങളും പിടിച്ചെടുത്തത്. ശങ്കര്‍ റായിക്ക് 36 ഓളം ബസുകളുണ്ട്. ഇവയെല്ലാം തൊഴിലാളികളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റായ് മദ്ധപ്രദേശില്‍ കൈവശംവച്ചിരിക്കുന്ന ആസ്തകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കണക്കിൽ പെടാത്ത നിരവധി സ്വത്തുക്കൾ ഇയാൾക്കുണ്ട്.
Video: Madhya Pradesh Businessman Raided, 8 Crores Found In Water Tankerhttps://t.co/GYYuIU614B
— Anurag Dwary (@Anurag_Dwary) January 8, 2022
Post Your Comments