Latest NewsInternational

ചുരുൾ നിവർന്ന് കൂറ്റൻ കണ്ണാടി : പ്രവർത്തനസജ്ജമായി ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്

വാഷിങ്ടൺ: ആകാശത്ത് ഇതൾ വിരിച്ച് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. 21 അടി നീളമുള്ള,  ദൂരദർശിനിയുടെ സ്വർണ്ണം പൂശിയ കൂറ്റൻ കണ്ണാടി, മടക്കുകൾ നിവർത്തി ആകാശത്ത് പൂർണമായി വിന്യസിക്കപ്പെട്ടുവെന്ന് നാസ അധികൃതർ അറിയിച്ചു. ടെലിസ്കോപ്പിന്റെ പിന്നെ ഏറ്റവും പ്രധാനപ്പെട്ട ലെൻസാണ് ഈ കണ്ണാടി.

യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ എന്നിവർ സംയുക്തമായാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് വിക്ഷേപിച്ചത്. സൗരയുഥത്തിന്റെയും അതിനു പുറത്തുള്ള അസംഖ്യം നക്ഷത്ര സമൂഹങ്ങളുടെയും ചരിത്രാതീത കാലം തൊട്ടുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ ദൂരദർശിനിയുടെ ദൗത്യം.

‘ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഇന്ന് നാസ കൈവരിച്ചിരിക്കുന്നത്. സ്വപ്നം സഫലമാകുന്നു, അതിനാൽ നമ്മൾക്ക് ആശ്വസിക്കാനുള്ള സമയമാണിത്. ലോകത്തെ വിസ്മയിപ്പിക്കാനുള്ള കണ്ടെത്തലുകൾ വരുംകാലങ്ങളിൽ നമ്മൾ അന്വേഷിച്ചു കണ്ടു പിടിക്കും’ നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button