KeralaLatest NewsNews

പെട്രോൾ പമ്പിൽ കയറി ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം: മൂന്ന് പേർ പിടിയിൽ

കണ്ണൂര്‍ : കണ്ണൂരിലെ പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. പെട്രോൾ പമ്പ് ജീവനക്കാരനെ ഗുണ്ടാസംഘം മർദ്ദിച്ചു. ശനിയാഴ്ച അർദ്ധരാത്രി ഏച്ചൂർ സിആർ പെട്രോൾ പമ്പിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ 3 പേരെ ചക്കരക്കല്‍ പോലീസ് പിടികൂടി. മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ പ്രദീപന്റെ പരാതിയിലാണ് നടപടി..

കണ്ണൂര്‍ ഭദ്രന്‍ എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ നേതാവ് മഹേഷ്, കൂടെയുണ്ടായിരുന്ന ഗിരീഷന്‍, സിബിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.സ്വത്ത് വില്‍പനയുമായി ബന്ധപ്പെട്ട് 25,000 രൂപ നല്‍കാനുള്ള വിഷയത്തിലായിരുന്നു മര്‍ദ്ദനം. പമ്പിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യം പകര്‍ത്തിയത്.

Read Also  :   സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു, കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക്

മഹേഷും കൂടെയുണ്ടായിരുന്നവരും പമ്പില്‍ കയറി ജീവനക്കാരെ മര്‍ദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. പണം കിട്ടാനുണ്ടായിരുന്ന ഏച്ചൂര്‍ സ്വദേശിയും അക്രമി സംഘത്തോടൊപ്പം ഉണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു. അക്രമത്തിനിടെ പോലീസിനെയും സംഘം വെല്ലുവിളിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button