നിക്കോസിയ: സൈപ്രസിൽ, കോവിഡ വകഭേദങ്ങളായ ഡെൽറ്റ & ഒമിക്രോൺ എന്നിവയുടെ സംയുക്ത വകഭേദം കണ്ടെത്തി. സൈപ്രസ് സർവകലാശാലയിലെ ജീവശാസ്ത്ര വിഭാഗം പ്രൊഫസറായ ലിയോൺഡിയോസ് കോസ്ട്രിക്കിസാണ് ഈ സംയുക്ത വകഭേദം കണ്ടെത്തിയത്.
ഇത്തരത്തിലുള്ള 25 കേസുകൾ ലിയോണും സംഘവും കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റക്രോൺ എന്നാണ് സംയുക്ത വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. ഹോസ്പിറ്റലിൽ കോവിഡ് മൂലം പ്രവേശിക്കപ്പെട്ടരിൽ, മറ്റുള്ളവരേക്കാൾ രോഗബാധിതരുടെ ശതമാനം കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തൽ. വിദഗ്ധരുടെ ഉപദേശപ്രകാരം, ഗിസൈഡിലേക്ക് ഇവർ കണ്ടെത്തിയ ഡെൽറ്റക്രോൺ സാമ്പിളുകൾ അയച്ചു കഴിഞ്ഞു. വൈറസുകളിൽ ഉണ്ടാവുന്ന ജനിതക മാറ്റങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന അന്താരാഷ്ട്ര ഡാറ്റാബേസ് ആണ് ഗിസ്എയ്ഡ്.
തങ്ങൾ കണ്ടെത്തിയ എല്ലാ സാമ്പിളുകളും അയച്ചു നൽകിയിട്ടുണ്ടെന്ന് പറഞ്ഞ ലിയോൺ, പുതിയ വകഭേദത്തിന്റെ പ്രഹരശേഷി പഠനശേഷമേ പറയാൻ സാധിക്കൂ എന്നാണ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
Post Your Comments