പാലക്കാട്: അധ്യാപകരെ സാര്‍, എന്നും മാഡം എന്നും അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് നിര്‍ദേശവുമായി പാലക്കാട്ടെ സ്‌കൂള്‍. ജെന്‍ഡര്‍ ന്യൂടാലിറ്റി പാലിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം അഭിസംബോധന ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. പാലക്കാട് ഓലശ്ശേരി സീനീയര്‍ ബേസിക് സ്‌കൂള്‍ ആണ് ഇത്തരത്തില്‍ ഒരു നടപടിയുമായി മുന്നോട്ട് പോവുന്നത്. മുന്നൂറോളം കൂട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒമ്പത് അധ്യാപികമാരും, എട്ട് അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. സംസ്ഥാനത്തെ മറ്റ് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുള്‍പ്പെടെ നടപ്പാക്കുന്നതിനിടെയാണ് ഓലശ്ശേരി സര്‍ക്കാര്‍- എയ്ഡഡ് സീനിര്‍ ബേസിക് സ്‌കൂള്‍ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്.
സ്‌കൂളിലെ സജീവ് കുമാര്‍ വി എന്ന അധ്യാപകനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നാണ് പ്രധാന അധ്യാപകനായ വേണുഗോപാലന്‍ എച്ചിന്റെ പ്രതികരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ‘സര്‍’ എന്ന് വിളിക്കുന്ന സമ്പ്രദായം ഇല്ലാതാക്കാന്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ആരംഭിച്ച കാമ്പെയ്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. സജീവ് കുമാര്‍ ആശയം അവതരിപ്പിച്ചത്. ഒളശ്ശേരിയ്ക്ക് സമീപ പഞ്ചായത്തായ മാത്തൂര്‍ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം സമാനമായ ഒരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു.
Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
പഞ്ചായത്ത് ജീവനക്കാരെ ജനങ്ങള്‍ സാര്‍, മാഡം എന്നീങ്ങനെ അഭിസംബോധന ചെയ്യേണ്ടതില്ലെന്നും അവരുടെ പദവി ഉപയോഗിച്ച് അഭിസംബോധന ചെയ്യാമെന്നുമായിരുന്നു ഭരണസമിതി പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചത്. ഈ തീരുമാനവും തങ്ങളെ സ്വാധീനിച്ചതായും പ്രധാന അധ്യാപകന്‍ ചൂണ്ടിക്കാട്ടുന്നു.’ഡിസംബര്‍ 1 മുതല്‍, എല്ലാ അധ്യാപകരെയും പുരുഷ/ സ്ത്രീ എന്ന വ്യത്യാസമില്ലാതെ ടീച്ചര്‍ എന്ന് വിളിക്കാമെന്ന് നിര്‍ദേശിച്ചിരുന്നു. ആദ്യം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് സംസാരിക്കുന്ന രീതി പതുക്കെ മാറ്റി. ഇപ്പോള്‍ ആരും ഒരു പുരുഷ അധ്യാപകനെ ‘സര്‍’ എന്ന് വിളിക്കാറില്ല എന്നും പ്രധാന അധ്യാപകന്‍ ചുണ്ടിക്കാട്ടുന്നു.
Post Your Comments