KeralaLatest NewsNewsIndia

‘അമ്മയെ ഒന്നും ചെയ്യല്ലേ, എന്റമ്മ പാവമാണ്’: പൊലീസിന് മുന്നിൽ ചിരിച്ച് നിന്ന നീതുവിന്റെ മകന്റെ ചിരി മാഞ്ഞു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ദുരൂഹതകളും അണിയക്കഥകളും പുറത്തുവരുമ്പോൾ ഏകനായി സംഭവങ്ങൾക്കെല്ലാം ദൃക്‌സാക്ഷിയായ ഒരാളുണ്ട്, നീതുവിന്റെ മകൻ. എട്ടുവയസുകാരനായ മകനെയും കൂട്ടിയായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുക്കാനായി മെഡിക്കൽ കോളേജിൽ എത്തിയത്. കോട്ടയത്ത് മെഡിക്കല്‍ കോളേജിനടുത്ത് ഹോട്ടലില്‍ മുറിയെടുത്തപ്പോഴൊന്നും കുട്ടിക്ക് തന്റെ അമ്മയുടെ മനസിലെ പദ്ധതി എന്തായിരുന്നു എന്ന് അറിയില്ലായിരുന്നു. പക്ഷെ, അവൻ സന്തോഷവാനായിരുന്നു.

Also Read:ഭാരം കുറയ്ക്കാൻ ഓട്സ് ഇനി മുതൽ ഇങ്ങനെ കഴിക്കാം

സംഭവം നടക്കുമ്പോൾ കുട്ടിയും നീതുവിനൊപ്പം ഉണ്ടായിരുന്നു. കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി മകനോട് പ്രസവവിഭാഗത്തിന് മുന്നിൽ കാത്തുനിൽക്കാൻ ആവശ്യപ്പെട്ടശേഷം നീതു അകത്തേക്ക് കയറിപ്പോയി. തിരിച്ച് വന്നപ്പോൾ നീതുവിന്റെ കൈയ്യിലെ കുഞ്ഞുപൊതിയിൽ ഒരു വാവയുണ്ടായിരുന്നു. ഒന്നുമറിയാത്ത, ഒന്നും തിരിച്ചറിയാൻ കഴിയാത്ത എട്ടുവയസുകാരന് പക്ഷെ, യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല. കാരണം, അവൻ അവന്റെ അമ്മയുടെ കൂടെയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിലും പോലീസ് മുറിയിലെത്തിയപ്പോഴും ഈ ബാലന്‍ സന്തോഷവാനായിരുന്നുവെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞു. പോലീസ് പിടിച്ചശേഷം നീതുവിനോട് ചോദ്യങ്ങൾ ചോദിച്ചതോടെ കുട്ടിയുടെ ചിരിച്ച മുഖം മാറി. ‘അമ്മ പാവമാണ്. ഒന്നും ചെയ്യല്ലേ’യെന്ന് ഇവൻ പോലീസുകാരോട് ആവർത്തിച്ചു പറഞ്ഞു. വനിതാ പോലീസുകാര്‍ അവനെ ആശ്വസിപ്പിച്ച് ശിശുസൗഹൃദ മുറിയിലേക്ക് മാറ്റി. രാത്രി വൈകി നീതുവിന്റെ ബന്ധുക്കളെത്തി അവനെ ഏറ്റുവാങ്ങി. അമ്മയെ കാണാനാകാതെ അവന്‍ ബന്ധുക്കള്‍ക്കൊപ്പം മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button