MalappuramLatest NewsKeralaNattuvarthaNews

നി​ല​മ്പൂരിൽ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

ആനയിറങ്ങിയതിനെ തുടർന്ന് കെഎ​ൻജി റോ​ഡി​ൽ ക​നോ​ലി പ്ലോ​ട്ടി​നു സ​മീ​പം 15 മി​നി​റ്റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

നി​ല​മ്പൂ​ർ: നി​ല​മ്പൂർ ന​ഗ​ര മ​ധ്യ​ത്തി​നു സ​മീ​പം പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​ന​യി​റ​ങ്ങിയത് ആശങ്ക സൃഷ്ടിച്ചു. തു​ട​ർ​ന്ന് വ​നം ദ്രു​ത ക​ർ​മ​സേ​ന​യു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ടലിലാണ് ആ​ന​യെ കാ​ട്ടി​ലേ​ക്കു തി​രി​ച്ച​യ​ച്ചത്.

ഇ​ന്ന​ലെ രാ​വി​ലെ 7.30-ഓ​ടെ​യാ​ണ് സംഭവം. ആനയിറങ്ങിയതിനെ തുടർന്ന് കെഎ​ൻജി റോ​ഡി​ൽ ക​നോ​ലി പ്ലോ​ട്ടി​നു സ​മീ​പം 15 മി​നി​റ്റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ​ത്തി കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് കാ​ട്ടാ​ന റോ​ഡി​ലെ​ത്തി​യ​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ ഭ​യ​ന്നു.

Read Also : സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി: ഉമ്മന്‍ചാണ്ടി

നി​ല​മ്പൂ​ർ ആ​ർ​ആ​ർ​ടി, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ജി. ​അം​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും റി​സ​ർ​വ് ഫോ​ഴ്സി​ലെ പോൊലീ​സു​കാ​രും സംയുക്തമായി ചേ​ർ​ന്ന് 15 മി​നി​റ്റ് നേ​രം ന​ട​ത്തി​യ ശ്ര​മ​ത്തെ തു​ട​ർ​ന്നു റോ​ഡ് മു​റി​ച്ചു ക​ട​ന്ന് ആ​ന വ​ന​ത്തി​ലേ​ക്കു ക​യ​റുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button