സ്വിറ്റ്സര്‍ലാന്‍ഡ് : വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതിന് സൈനികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പകരം ത്രീമ എന്ന പേരിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത സ്വദേശി മെസേജിങ് സേവനം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. വാട്‌സ് ആപ്പിനെ കൂടാതെ സിഗ്‌നല്‍, ടെലഗ്രാം എന്നിവയുടെ ഉപയോഗത്തിലും സ്വിസ് സൈന്യം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
യു.എസ് ക്ലൗഡ് ആക്റ്റ് അനുസരിച്ച് യു.എസിന്റെ നിയമ പരിധിയില്‍ പെടുന്ന കമ്പനികള്‍ ശേഖരിക്കുന്ന ഡാറ്റ അമേരിക്കന്‍ അധികൃതര്‍ക്ക് ലഭ്യമാകാന്‍ സാധിക്കുമെന്നതാണ് സൈന്യം മുന്നോട്ട് വെക്കുന്ന പ്രധാന ആശങ്ക.
Post Your Comments