KeralaLatest NewsNewsIndia

‘ഉസ്മാൻ കട്ടപ്പനയെ വിട്ടയയ്ക്കുക’: സമൂഹമാധ്യമം വഴി വിദ്വേഷം പരത്തിയെന്ന കേസിൽ അറസ്റ്റ് ചെയ്ത യുവാവിന് പിന്തുണ പോസ്റ്റ്

ഇടുക്കി: സാമൂഹ്യമാധ്യമം വഴി വിദ്വേഷം പരത്തുന്ന പോസ്റ്റർ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകനെ പിന്തുണച്ച് സാമൂഹ്യ പ്രവർത്തകർ. ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെയാണ് കട്ടപ്പന പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് ഉസ്മാൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഉസ്മാനെ അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടിക്കെതിരെയാണ് വിമർശനം ഉയരുന്നത്.

Also Read:കോവളം ക്രാഫ്റ്റ് ടൂറിസം വില്ലേജ്: കേന്ദ്ര സർക്കാർ ആദ്യ ഗഡുവായി നൽകിയത് 18.13 ലക്ഷം രൂപ

തെരുവിലൂടെ പച്ചയ്ക്ക് വർഗ്ഗീയതയും വെറുപ്പും ദുഷ്ടതയും വംശവെറിയും ഭീഷണിയും നിറഞ്ഞ മുദ്രാവാക്യം വിളിച്ച് നടന്നതല്ല വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയത്, അതിൻ്റെ വീഡിയോ ആരോ എടുത്തത് ഒരു മുസ്ലിം ഷെയർ ചെയ്തതാണെന്ന് പോലീസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഉസ്മാൻ കട്ടപ്പനയ്ക്ക് നീതി കിട്ടുമോ ആഭ്യന്തര മന്ത്രീ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം, ഐ.പി.സി 153 എ വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസമാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ഇത്. ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് ഉസ്മാനെ അറസ്റ്റ് ചെയ്തതെന്ന ആരോപണമാണ് ഉയർന്നുവരുന്നത്. ഫേസ്ബുക്കില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ചുപോസ്റ്റിട്ടെന്ന കാരണം പറഞ്ഞ് കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെ അറസ്റ്റുചെയ്ത കേരളാ പോലീസ് നടപടി ആഭ്യന്തരവകുപ്പ് ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button