ഹൈദരാബാദ്: കേരളം വ്യവസായ, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലങ്കാനയില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി ഫാര്‍മസി ബയോടെക്നോളജി മേഖലയിലെ മുന്‍നിര കമ്പനികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി.
Read Also : ‘പറയുന്നതേ ചെയ്യൂ ചെയ്യുന്നതേ പറയൂ’, അതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ : ജോണ്‍ ബ്രിട്ടാസ് എംപി
യോഗത്തില്‍ സംസ്ഥാനത്തെ നിക്ഷേപ സാദ്ധ്യതകളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. സാമ്പത്തിക വികസനത്തില്‍ ആവേശകരമായ ഘട്ടത്തിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഇപ്പോള്‍ തേടുന്നത് മികച്ച പങ്കാളിത്തമാണ്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുകയാണ് കേരളത്തിന്റ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments