ദോഹ: ഹോം റാപ്പിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾക്ക് അംഗീകാരം നൽകി ഖത്തർ. കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധന വീട്ടിൽ തന്നെ നടത്തുന്നതിനുള്ള ഹോം പരിശോധനാ കിറ്റുകൾക്കാണ് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഹോം പരിശോധനാ ഫലങ്ങൾ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്.
റാപ്പിഡ് ആന്റിജൻ പരിശോധന നടത്തുക മൂക്കിൽ നിന്നുള്ള സ്രവമെടുത്താണ്. കോവിഡ് വൈറസിന്റെ സാന്നിധ്യം കൃത്യമായി പരിശോധനയിൽ അറിയാൻ കഴിയും. 15-20 മിനിറ്റിനുള്ളിൽ ഫലമറിയുകയും ചെയ്യും. ചെറിയ രീതിയിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നവർക്കും കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാകാത്തവർക്കും പരിശോധനാ കിറ്റു വാങ്ങി വീട്ടിൽ തന്നെ റാപ്പിഡ് ആന്റിജൻ പരിശോധന നടത്താൻ കഴിയും. പരിശോധനയിൽ കോവിഡ് പോസ്റ്റീവാകുന്നവർ ക്വാറന്റെയ്‌നിൽ പ്രവേശിക്കണം. 10 ദിവസമാണ് ഇത്തരക്കാർ ഹോം ക്വാറന്റെയ്‌നിൽ കഴിയേണ്ടത്.
Read Also: കെ റെയിൽ : പിടിവാശിക്ക് മുന്നിൽ വഴങ്ങില്ല, പ്രധാനം നാടിന്റെ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഗുരുതര രോഗലക്ഷണങ്ങളുള്ളവർ ആശുപത്രിയിൽ ചികിത്സ തേടണം. രോഗാവധി സർട്ടിഫിക്കറ്റ്, യാത്രാ ആവശ്യങ്ങൾ, ഇഹ്തെറാസിലെ പ്രൊഫൈൽ സ്റ്റേറ്റസ് മാറ്റൽ, ഹെൽത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് സർക്കാർ ഹെൽത്ത് സെന്ററുകളിലോ സ്വകാര്യ ക്ലിനിക്കുകളിലോ പരിശോധന നടത്തിയതിന്റെ ഫലം ആവശ്യമാണ്.
Post Your Comments