കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിയെടുത്ത നീതുവിന്റെ കാമുകൻ ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്റെ പരാതിയിൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു.
നീതുവിനേയും ഏഴു വയസുകാരൻ മകനേയും ഇബ്രഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചിരുന്നു. നീതുവിന്റെ മുപ്പത് ലക്ഷം രൂപയും സ്വർണ്ണവും ഇയാൾ കൈക്കലാക്കിയിരുന്നു. ഇബ്രാഹിം ലഹരിക്ക് അടിമയുമാണ്. നീതുവിനെയും കൊണ്ട് ഉടൻ തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. ഈ മാസം 21 വരെ റിമാൻഡിലായ നീതു വനിതാ ജയിലിലാണുള്ളത്.
Read Also: ബിജെപിക്കാരനായതിനുശേഷം ഇ ശ്രീധരന് എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്: തോമസ് ഐസക്
അതിനിടെ സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തും. സുരക്ഷാ വീഴ്ചയെ കുറിച്ച് മെഡിക്കൽ കോളേജിൽ ആഭ്യന്തര അന്വേഷണവും തുടരുകയാണ്. ആർഎംഒ തല സമിതിയും മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്റെ നേതൃത്വത്തിലുള്ള സമിതിയുമാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
Post Your Comments