Latest NewsKeralaNews

കെ റെയിൽ പദ്ധതി: സംസ്ഥാനത്ത് നടക്കുന്നത് ജനകീയ സമരമെന്ന് വി. മുരളീധരന്‍

കോഴിക്കോട്: ജനങ്ങളുടെ പ്രതിഷേധം മറികടന്ന് ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാകില്ലെന്ന് കേന്ദ്രമന്ത്രി വി. മരളീധരന്‍. കെ-റെയില്‍ വിഷയത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് നടക്കുന്നത് ബി.ജെ.പി യുടേയോ കോണ്‍ഗ്രസിന്റേയോ സമരമല്ല. ജനകീയ സമരമാണ്. ജനങ്ങള്‍ക്കൊപ്പം ബി.ജെ.പി നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സില്‍വര്‍ ലൈന് പകരം നിലവിലെ റെയില്‍വേ സംവിധാനം ശക്തിപ്പെടുത്തും. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതാണ്. റെയില്‍വേ വികസനത്തിന് തടസ്സം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര റയില്‍വേ മന്ത്രാലയം പലതവണ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മറുപടി പോലും നല്‍കിയിട്ടില്ല.

Read Also  :  കുസൃതി കാണിച്ചതിന് അഞ്ചരവയസ്സുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു

കെ-റെയിലില്‍ ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രി കെ-റെയില്‍ പദ്ധതിയില്‍ ആശങ്കപ്പെടുന്നരുമായി ചര്‍ച്ച നടത്തുന്നില്ല. ഇപ്പോള്‍ നടത്തുന്ന വിശദീകരണം സര്‍ക്കാറിന്റെ ഔദാര്യം പറ്റുന്നവരോടാണ്. ഇത് നാടകമാണ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ നയം ഇക്കാര്യത്തില്‍ എന്താണെന്ന് പി.ബി അംഗമായ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button