തിരുവനനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ചിട്ടുള്ള സംസ്ഥാന ഐ.ടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം, യോഗ്യത എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ https://det.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Read Also : ചിലങ്കയണിഞ്ഞതിന് മതമൗലികവാദികൾ ഊരുവിലക്കിയ മലപ്പുറത്തുകാരി മൻസിയ വിവാഹിതയായി: വരൻ സംഗീതകാരനായ ശ്യാം കല്യാൺ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ അഭിമുഖത്തിനായി ജനുവരി 12-ന് രാവിലെ 10.30ന് ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് എതിർവശം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിൽ ഹാജരാകണം.
Post Your Comments