ThiruvananthapuramLatest NewsKerala

തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീട് കയറി ആക്രമണം തുടർക്കഥയാകുന്നു: വനിത പോലീസ് ഉദ്യോഗസ്ഥയ്‌ക്കും സഹോദരനും നേരെ ആക്രമണം

ആക്രമണം നടക്കുമ്പോൾ ഷീജ സഹോദരന്റെ വീട്ടിലുണ്ടായിരുന്നു.

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. നെയ്യാറ്റിൻക്കര ധനുവച്ചപുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ഗുണ്ടാസംഘം കുടുംബത്തെ വീടുകയറി ആക്രമിച്ചത്. പാറശാല പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥയായ ഷീജയുടെ സഹോദരനാണ് ബിജു.

ആക്രമണം നടക്കുമ്പോൾ ഷീജ സഹോദരന്റെ വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ ഷീജയ്‌ക്കും, ബിജുവിനും ഭാര്യക്കും മർദ്ദനമേറ്റു. ഇവർ പാറശാല ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസവും ധനുവച്ചപുരത്ത് വീടുകയറി ആക്രമണമുണ്ടായിരുന്നു. ഈ വീടിന് സമീപമാണ് ബിജുവിന്റെ വീട്.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ കുറിച്ച് പോലീസിനോട് പരാതി പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. ഈ പ്രതികളെ പോലീസ് ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. അവർ തന്നെയാണ് ബിജുവിന്റെ വീട്ടിലും ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ സംശയം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button