കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കൊക്കില്‍ ജീവനും സിരകളില്‍ രക്തവുമുള്ളിടത്തോളംകാലം കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്.
സിൽവർ ലൈൻ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതുമായി ചേർന്ന നാല് ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുടെ കണ്വെന്ഷന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ വെട്ടിമുറിച്ചും ജനവികാരം അവഗണിച്ചും മുന്നോട്ടുപോകാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. ബലമായി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപിക്കാന് ഏതറ്റംവരെയും പോകും. അതിനുള്ള ഇച്ഛാശക്തിയും കരുത്തും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments