കോട്ടയം: കാമുകനുമായുള്ള ബന്ധം തകരാതിരിക്കാനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയെടുത്തതെന്ന് അറസ്റ്റിലായ നീതു രാജ് നൽകിയ മൊഴിയിൽ ഉറച്ച് പോലീസ്. കളമശേരി എച്ച്‌എംടി വാഴയില്‍ ഇബ്രാഹിം ബാദുഷ(28)യുമായി പ്രണയത്തിലായ നീതു ഈ ബന്ധം തകരാതിരിക്കാനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ വ്യക്തമാക്കിയിരുന്നു.
അതേസമയം ബാദുഷായുടെ വീട്ടുകാര്‍ക്കും ഈ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 28കാരനായ കാമുകന്‍ പിണങ്ങി പോകുമോ എന്ന ഭയാണ് നീതുവിനെ കൊണ്ട് കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ നാടകം അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ താന്‍ 2 മാസം ഗര്‍ഭിണിയാണെന്ന് ഇബ്രാഹിമിനെയും കുടുംബത്തെയും നീതു അറിയിച്ചിരുന്നു. എന്നാൽ നീതുവിൽ നിന്നും സ്വർണവും പണവുമായി വലിയ സമ്പത്ത് കൈക്കലാക്കിയ ബാദുഷയെ കുടുംബം പിന്തുണയ്ക്കുകയായിരുന്നു.
നീതു ഗര്‍ഭിണിയായെങ്കിലും പിന്നീട് ഇത് അലസിപ്പോയി. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച നീതു തന്റെ കുഞ്ഞാണെന്നു കാണിക്കാന്‍ വേണ്ടിയാണു നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍നിന്ന് നീതു തട്ടിയെടുത്ത കുഞ്ഞിന്റെ ചിത്രം ഇബ്രാഹിമിനും കുടുംബത്തിനും വാട്‌സാപ് വഴി അയച്ചു കൊടുക്കുകയും വിഡിയോ കോള്‍ വഴി കാണിക്കുകയും ചെയ്തിരുന്നു.
നീതുവിന്റെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ഇബ്രാഹിമിന്റെ അറസ്റ്റും രേഖപ്പെടുത്തി. നീതുവിന്റെ കയ്യില്‍ നിന്നു പണവും സ്വർണവും തട്ടിയെടുത്തതിനും നീതുവിനെയും 8 വയസ്സുകാരന്‍ മകനെയും ഉപദ്രവിച്ചതിനുമാണ് അറസ്റ്റ്. നീതുവിനെതിരെ മനുഷ്യക്കടത്ത്, ആള്‍മാറാട്ടം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.
Post Your Comments