Latest NewsDevotional

അശ്വത്ഥാമാവിന്റെ ജന്മസ്ഥലം : അറിയാം തപ്കേശ്വർ ക്ഷേത്രത്തെപ്പറ്റി

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഒരു അതിപുരാതന ശിവക്ഷേത്രമാണ് തപ്കേശ്വർ ക്ഷേത്രം. നഗരത്തിൽ നിന്നും ആറ് കിലോമീറ്റർ ദൂരെ, വനത്തിനു സമീപമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാഭാരതത്തിലെ പരാക്രമിയായ അശ്വത്ഥാമാവിന്റെ ജന്മസ്ഥലമായി കണക്കാക്കുന്നത് ഈ മഹാക്ഷേത്രമാണ്.

ഇതൊരു ഗുഹാക്ഷേത്രമാണ്. അതുകൊണ്ടു തന്നെ, ഇവിടെ സ്വയംഭൂ ശിവലിംഗമാണ്. പാറയ്ക്കുള്ളിൽ നിന്നും എല്ലായ്പോഴും ഇറ്റു വീഴുന്ന ജലത്തുള്ളികൾ ശിവലിംഗത്തിൽ അഭിഷേകം ചെയ്തു കൊണ്ടേയിരിക്കും എന്നത് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ്.

ഗുരു ദ്രോണാചാര്യർ ഇവിടെയാണ് താമസിച്ചിരുന്നത് എന്നാണ് ഐതിഹ്യം. അതിനാൽ തന്നെ ഇത് ദ്രോണഗുഹയെന്നാണ് അറിയപ്പെടുന്നത്. വളരെ പഴക്കമുള്ളതും, ഭാരതീയ പൈതൃകത്തോട് ബന്ധപ്പെട്ടു കിടക്കുന്നതുമായതിനാൽ, നിരവധി പേരാണ് ഈ ക്ഷേത്രം സന്ദർശിക്കാനെത്തുന്നത്.

shortlink

Post Your Comments


Back to top button