KeralaLatest NewsNews

താങ്കൾക്ക് എല്ലാം കച്ചവടമാകും, എന്നാൽ മതേതര ജനതയെ കൊഞ്ഞനം കുത്തരുത്: യൂസഫലിക്കെതിരെ എം.എസ്.എഫ് ദേശീയ പ്രസിഡന്റ്

തിരുവനന്തപുരം : പഞ്ചാബില്‍ പ്രധാനമന്ത്രിയെ തടഞ്ഞ കര്‍ഷക നടപടിയെ അപലപിച്ച വ്യവസായി എം.എ യൂസുഫലിയെ വിമര്‍ശിച്ച് എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി. പഞ്ചാബ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ടല്ല, കൃഷി ചെയ്യുന്ന മണ്ണ് കര്‍ഷകര്‍ക്ക് നല്‍കാനാണ് പ്രധാനമന്ത്രിയെ തടഞ്ഞതെന്ന് ടി.പി അഷ്‌റഫലി പറഞ്ഞു. ഇന്ത്യയില്‍ മാളുകളും വ്യവസായ പാര്‍ക്കുകളും കെട്ടിപ്പടുക്കാന്‍ മോദിയുടെയും യോഗിയുടെ പിന്തുണ വേണ്ടിവരുമെന്നും എന്നാല്‍ ഫാസിസത്തിനെതിരെ പോരാടുന്ന ജനതക്ക് അതിന്റെ ആവശ്യമില്ലെന്നും അഷ്‌റഫലി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഷ്‌റഫലിയുടെ പ്രതികരണം.

Read Also  : ടി20 ക്രിക്കറ്റ് മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ നിയമങ്ങള്‍ വരുന്നു

കുറിപ്പിന്റെ പൂർണരൂപം :

പ്രിയപ്പെട്ട യൂസുഫലി സാഹിബ്,ലോകം കീഴടക്കിയ ഒരു മലയാളി വ്യവസായി എന്ന നിലയിൽ താങ്കളോട് മതിപ്പുണ്ട്. ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തന രംഗത്തെ താങ്കളുടെ സഹായങ്ങൾ കണ്ട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാർത്ഥനകളുമായി വന്ന് വർഗീയ,ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്.

Read Also  :  കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട് അന്വേഷിക്കുമെന്ന് ധനകാര്യ വകുപ്പ്

താങ്കൾക്ക് എല്ലാം കച്ചവടമാകും.ഇന്ത്യയിൽ ഇനിയും ലുലു മാളുകളും, വ്യവസായ പാർക്കുകളും തുറക്കാൻ ഇന്ത്യൻ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാൻ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും എന്നാൽ വർഗീയ,ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിൻ്റെ ആവശ്യമില്ല. മോഡിയെ പഞ്ചാബിൽ തടഞ്ഞവർ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്പ്, നെൽപാടങ്ങൾ അവർക്ക് നൽകണം, ഞങ്ങൾ ഈ മണ്ണിൻ്റെ ഉടമകളായ കർഷകരാണെന്ന് പറഞ്ഞാണ്.

Read Also  : നാഗാലാൻഡിൽ വിസ്മയമായി മേഘപ്പുലി : ചിത്രങ്ങൾ വൈറലാവുന്നു

പ്രാർത്ഥന നടത്താൻ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങൾക്കും വേണ്ടിയുള്ള സമരം. അതിൽ രാഷ്ട്രീയം മറന്നു പ്രാർത്ഥന സമ്മാനിക്കേണ്ടുന്ന സവിശേഷ സിമ്പതി എന്താണെന്നറിയില്ല.
ജന വിരുദ്ധ നിയമങ്ങൾ ഉണ്ടാവുമ്പോൾ പ്രതിഷേധവും സമരവുമുണ്ടാവും അതാണ് ജനാധിപത്യത്തിൻ്റെ സവിശേഷത.രാജ്യം കണ്ട ഉജജ്വല സമരമായ ആ കർഷകസമരം വഴി ജനങ്ങൾക്ക് മുന്നിൽ മുട്ട്കുത്തിയിരിക്കുകയാണ് മോഡി. താങ്കളുടെ ഈ മോഡി സ്തുതിഗീതം വഴി മഹത്തായ കർഷകസമരത്തെയും, രാജ്യത്തെ വർഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കൾ പരിഹസിക്കുകയാണ്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button