
ശ്രീനഗർ: മെഹബൂബ മുഫ്തി ഉൾപ്പെടെ ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരുടെ എസ്‌എസ്‌ജി സംരക്ഷണം പിൻവലിച്ച് സർക്കാർ ഉത്തരവ്. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, ഗുലാം നബി ആസാദ്, എന്നിവരുടെ എസ്‌എസ്‌ജി സംരക്ഷണമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. കഴിഞ്ഞ ഡിസംബർ 31ന് എഡിജിപിക്ക് നൽകിയ കത്തിൽ യുടി അഡ്മിനിസ്ട്രേഷൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു .
സെക്യൂരിറ്റി റിവ്യൂ കോഡിനേഷന്‍ കമ്മിറ്റിയിലെ തീരുമാനപ്രകാരമാണ് സുരക്ഷ വെട്ടിക്കുറച്ചത്. ഫറൂക്ക് അബ്ദുള്ള മുഖ്യമന്ത്രിയായിരിക്കെയാണ് എസ്‌എസ്‌ജി സുരക്ഷാ സംവിധാനം നടപ്പിലാക്കിയത്. മുൻപ് ഉണ്ടായിരുന്നതുപോലെ നേതാക്കളുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നില്ലെന്നാണ് വിലയിരുത്തൽ. ഗുലാം നബി ആസാദ് ഒഴികെയുള്ള ഈ മുൻ മുഖ്യമന്ത്രിമാരെല്ലാം ശ്രീനഗറിലാണ് താമസം.
കേരളം നിക്ഷേപസൗഹൃദ സംസ്ഥാനം, സദ്ഭരണത്തിൽ മുന്നിൽ: തെലങ്കാന നിക്ഷേപകസംഗമത്തില്‍ മുഖ്യമന്ത്രി
എസ്എസ്എഫിനു ആവശ്യമായത് ഒഴികെ എസ്‌എസ്‌ജിയുടെ വാഹനങ്ങൾ, ആക്സസ് കൺട്രോൾ ഗാഡ്‌ജെറ്റുകൾ തുടങ്ങിയവ സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് , ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ അണ്ടർ സെക്രട്ടറി റാഷിദ് റെയ്‌ന പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഫാറൂഖ് അബ്ദുള്ളയ്‌ക്കും ഗുലാം നബി ആസാദിനും ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നറിയപ്പെടുന്ന നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ സുരക്ഷ നൽകുന്നത് തുടരും.
Post Your Comments