
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,792 ഡോളറായി. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടാകുന്നത്.
പുതുവർഷം പിറന്നതിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കാണിത്. വ്യാഴാഴ്ച പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
Post Your Comments