കൊച്ചി: എറണാകുളം, കോട്ടയം ജില്ലകളിലെ നാല് ക്വാറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 250 കോടി രൂപയുടെ നികുതി വെട്ടിപ്പ്. നിരവധി കളളപ്പണ ഇടപാടുകളും നടന്നതായി ആദായ നികുതി വകുപ്പ് അറിയിച്ചു. മുന്‍ മന്ത്രി ടി.യു കുരുവിളയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, ഐ.എന്‍.ടി.യു.സി നേതാവ് പി.ടി പോള്‍ എന്നിവര്‍ക്കും ക്വാറി ഉടമകളുമായി വന്‍ സാമ്പത്തിക ഇടപാടുണ്ടെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. ക്വാറികളിലെ കള്ളപ്പണ ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനൊരുങ്ങുകയാണ്.
Read Also : രഞ്ജിത് ശ്രീനിവാസൻ വധം; മുഖ്യസൂത്രധാരകരായ രണ്ട് എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍
കഴിഞ്ഞ മൂന്ന് ദിവസമായി നാല് ക്വാറികളുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ പുരോഗമിക്കുകയായിരുന്നു. തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്‌സ്, മൂവാറ്റുപുഴയിലെ ലക്ഷ്വറി ഗ്രാനൈറ്റ്‌സ്, നെടുങ്കുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സ്, കോതമംഗലത്തെ റോയി തണ്ണിക്കോട് എന്നീ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്. ഏതാണ്ട് രണ്ടുകോടിയോളം രൂപ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണമായി കണ്ടെത്തിയിരുന്നു.
റെയ്ഡിനിടെ കണക്കുകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവുകള്‍ നശിപ്പിക്കാന്‍ ക്വാറി ജീവനക്കാര്‍ ശ്രമിച്ചതായാണ് വിവരം.
Post Your Comments