WayanadLatest NewsKeralaNattuvarthaNews

ആനക്കൊമ്പുമായി മൂന്ന് പേര്‍ വിജിലന്‍സ് പിടിയില്‍

രണ്ട് ആനക്കൊമ്പുകളാണ് ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയത്

വയനാട് : ആനക്കൊമ്പുമായി മൂന്ന് പേര്‍ വിജിലന്‍സ് പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ് വിജിലൻസ് പിടിയിലായത്. ഇന്ന് രാവിലെയാണ് വിജിലന്‍സ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

രണ്ട് ആനക്കൊമ്പുകളാണ് ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയത്. ആനക്കൊമ്പുകള്‍ ചാക്കിലാക്കി കടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും പിടികൂടിയത്.

Read Also : രാജ്യത്തെ നിയമ സംവിധാനത്തെ ഉടച്ചുവാര്‍ക്കാനൊരുങ്ങി കേന്ദ്രം:എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ നീതി ലക്ഷ്യമെന്ന് അമിത് ഷാ

പരിശോധനയ്ക്കിടയില്‍ കടന്നുകളയാന്‍ ശ്രമിച്ച ഇവരെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മൂന്നുപേരും നിലവിൽ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button