ചിയായ്: അതിക്രമിച്ചു കയറുന്ന ചൈനീസ് യുദ്ധവിമാനങ്ങൾ നേരിടാൻ പരിശീലനം നടത്തിയ വ്യോമസേന. ചിയായ് മേഖലയിലെ എയർ ഫോഴ്സ് ക്യാമ്പിലാണ് തായ്‌വാൻ യുദ്ധവിമാനങ്ങൾ പരിശീലനം നടത്തിയത്. യു.എസ് നിർമ്മിത എഫ്-16 യുദ്ധവിമാനങ്ങളാണ് പരിശീലനത്തിൽ പങ്കെടുത്ത.
തായ്‌വാന്റെ പടിഞ്ഞാറൻ വ്യോമാതിർത്തിയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ അതിക്രമിച്ചു കയറുന്നത് പതിവായിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽത്തന്നെ പത്തിലധികം തവണ ഇങ്ങനെ വ്യോമാതിർത്തി ലംഘിക്കപ്പെട്ടിട്ടുണ്ട്.
‘ചൈനയുടെ എല്ലാത്തരം യുദ്ധവിമാനങ്ങളേയും നേരിടാൻ പരിചയസമ്പന്നരായ പൈലറ്റുമാർ തായ്‌വാൻ വ്യോമസേനയിൽ ഉണ്ട്. ഇനിയൊരു കടന്നുകയറ്റം ഉണ്ടായാൽ, അത് വേണ്ടവിധത്തിൽ കൈകാര്യം ചെയ്തു കൊള്ളും’ മേജർ ഹെൻസിയാങ് ഷെങ് വെളിപ്പെടുത്തി.
Post Your Comments