മാനസിക പിരിമുറക്കം ശരീരത്തിന് ദോഷമാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ ചെറിയ തോതിലുള്ള മാനസിക സമ്മര്‍ദം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. വിരോധാഭാസം എന്നു തോന്നാമെങ്കിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴിസിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തലാണ് ഇതിനെ ബലപ്പെടുത്തുന്നത്.
ഇത്തരത്തിലുള്ള പ്രതിരോധശേഷി മുറിവ് ഉണങ്ങുന്നതിനും അണുബാധ തടയുന്നതിനും സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്തത്തിലടങ്ങിയിരിക്കുന്ന പലതരത്തിലുള്ള പ്രതിരോധ കോശങ്ങളെ മാനസിക സമ്മര്‍ദം ഏകോപിപ്പിക്കുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്.
Read Also : കുഞ്ഞിനെ തട്ടിയെടുത്തത് വിൽക്കാനെന്ന് പിടിയിലായ യുവതി: കുട്ടിക്കടത്ത് റാക്കറ്റെന്ന് സംശയം ഉയർത്തി മന്ത്രി
ഒരു രോഗിയിൽ ശസ്ത്രക്രിയക്കു മുമ്പുണ്ടാകുന്ന മാനസിക സമ്മര്‍ദം ശസ്ത്രക്രിയക്കുശേഷം രോഗവിമുക്തി നേടുന്നതിന് സഹായകമാകുന്നതായി ഗവേഷകര്‍ പറയുന്നു. അഡ്രിനാല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് പ്രതിരോധകോശങ്ങള്‍ ശരീരത്തില്‍ സംഘടിക്കുന്നതിന് സഹായിക്കുന്നത്.
Post Your Comments