KeralaLatest NewsNews

കോണ്‍ഗ്രസിന്റെ സമരം ക്രമസമാധാനം തകർക്കും, വികസനം ജനങ്ങള്‍ക്ക് വേണ്ടി: കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് സമസ്ത

കോഴിക്കോട്: കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. കോണ്‍ഗ്രസിന്റെ സമരം ക്രമസമാധാനം തകർക്കുമെന്നും, വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

Also Read:പഴയ അതിർത്തി പഴങ്കഥയെന്ന് താലിബാൻ : ഡ്യൂറൻഡ് ലൈനിൽ അതിർത്തി വേലി കെട്ടരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

‘കോണ്‍ഗ്രസും, പദ്ധതിയെ എതിര്‍ക്കുന്നവരും തെരുവിലിറങ്ങിയാല്‍ വലിയ അക്രമത്തില്‍ കലാശിക്കും, കെ റെയിലിനെക്കുറിച്ച്‌ ധവള പത്രം പുറത്തിറക്കണം. സംഘര്‍ഷഭരിതമായ ഒരന്തരീക്ഷത്തില്‍ ഒരു വികസന പ്രവര്‍ത്തനവും സുഗമമായി മുൻപോട്ട് കൊണ്ടുപോകാനാവില്ല. നാടിന്റെ വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെടുത്തണം’, മുഖപ്രസംഗത്തില്‍ പറയുന്നു.

‘വികസനത്തിലേക്കുള്ള പുത്തന്‍ കുതിപ്പായി പദ്ധതിയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുമ്പോഴും രൂക്ഷമായ എതിര്‍പ്പാണ് പ്രതിപക്ഷത്ത് നിന്നും മറ്റു സംഘടനകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. കെ റെയില്‍ ഉപേക്ഷിക്കില്ലെന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍, പദ്ധതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കും’, സമസ്ത മുഖപ്രസംഗത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button